ഡെറാഡൂൺ: അഞ്ചു മന്ത്രിമാരെ ഉൾപ്പെടുത്തി ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി മന്ത്രിസഭ വികസിപ്പിച്ചു.
ഖസാൻ ദാസ്, ഭരത് സംഗ് ചൗധരി, മദൻ കൗശിക്, പ്രദീപ് ബത്ര, രാം സിംഗ് കയ്ദ എന്നിവരാണ് ഇന്നലെ ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഉത്തരാഖണ്ഡിൽ 12 മന്ത്രിമാരായി.